നമ്മുടെയെല്ലാം മനസാക്ഷിക്ക് ഏറ്റ ഏറ്റവും വലിയ മുറിവുകളില്‍ ഒന്നായിരുന്നു സൌമ്യ വധക്കേസ്, വാദം കേള്‍ക്കവേ സൌമ്യ വധക്കേസിലെ പ്രതിയായ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി കോടതിയെ ജയില്‍ അധികൃതര്‍ തന്നെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കുന്നുവെന്ന് അറിയിച്ചു. ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളില്‍ കോടതിക്കുതന്നെ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് വീണ്ടും തുറന്നപ്പോഴാണ് ഗോവിന്ദച്ചാമിയെ കോടതിയില്‍ വീണ്ടും ഹാജരാക്കിയത്. നിത്യവും തനിക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കുന്നുവെന്നാണ് ഗോവിന്ദച്ചാമി പറഞ്ഞത്.
ഇതിനിടെ, സൗമ്യ വധക്കേസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്റെയും ഡോക്ടര്‍ ഷേര്‍ളി വാസുവിന്റെയും കണ്ടെത്തലുകളില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നു ഡോക്ടര്‍ ഉന്മേഷ് കോടതിയില്‍ വ്യക്തമാക്കി. അതിവേഗ കോടതിയില്‍ ശനിയാഴ്ച നടന്ന പുനര്വിസ്താരത്തിലാണ് അദ്ദേഹം ഇങ്ങനെ മൊഴി നല്‍കിയത്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ഷേര്‍ളി വാസു നല്കിയ റിപ്പോര്‍ട്ടിലും തന്റെ റിപ്പോര്‍ട്ടിലും സൗമ്യയുടെ മരണകാരണമായി പറയുന്നത് തലയ്ക്കു പിറകിലേറ്റ ക്ഷതവും ലൈംഗിക പീഡനവും ആണെന്നും ഡോക്ടര്‍ ഉന്മേഷ് കോടതിയെ ബോധിപ്പിച്ചു.
സൗമ്യവധക്കേസുമായി ബന്ധപ്പെട്ട അന്തിമഘട്ട വാദം ഇന്ന് മുതല്‍ പുനരാരംഭിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ഡോക്ടര്‍ ഉന്‍മേഷിനെതിരേ മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം, അഡ്വക്കേറ്റ് സിടി ജോഫി മുഖാന്തിരം നല്കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല