സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ് കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ മാതാപിതാക്കള്‍ അഴിയെണ്ണും, പുതിയ നിയമവുമായി ഉഗാണ്ട സര്‍ക്കാര്‍. ഉഗാണ്ടയില്‍ കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ വാക്സിന് നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നിലവില്‍ വന്നു.
ആറു മാസംവരെ ജയില്‍ ശിക്ഷ നല്കുന്ന നിയമം പ്രസിഡന്റ് യൊവേരി മുസെവെനി ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. സ്കൂള്‍ പ്രവേശത്തിനായി കുട്ടികളുടെ വാക്സിനേഷന് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. വാക്സിനേഷന് ലക്ഷ്യത്തിലെത്തിക്കാന്‍ ഈ നിയമം സര്‍ക്കാരിനെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി സാറ അചിയെങ് ഒപെന്ഡി പറഞ്ഞു.
പോളിയോ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളാണ് ഉഗാണ്ട സര്‍ക്കാര്‍ നല്‍കുന്നത്. നവജാത ശിശുക്കള്‍ ഈ രോഗം ബാധിച്ച് മരിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഉഗാണ്ട. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല