1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2018

സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സറിന് പുറമെ ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഓഗസ്റ്റിലാണ് കുല്‍സൂമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ചികിത്സക്കായി ലണ്ടനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ 15ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

നവാസ് ഷരീഫ് കുല്‍സും നവാസ് ദമ്പതികള്‍ക്ക് മറിയം, ഹസ്സന്‍, ഹുസ്സൈന്‍, അസ്മ എന്നിങ്ങനെ നാല് കുട്ടികളുണ്ട്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷരീഫും മകളും ജയിലാണ്. അതിനിടെ ലണ്ടനില്‍ നിന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പാകിസ്താനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യ കുല്‍സൂമിനോട് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 

ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ കുല്‍സൂം…ഉര്‍ദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ച് ജൂലൈ 12 ന് ചിത്രീകരിച്ച വീഡിയോ ആണ് അവരുടെ മരണത്തിന് തൊട്ടു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്. അവര്‍ ഏതാനും സെക്കന്റുകള്‍ കണ്ണു തുറന്ന് തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ദൈവത്തെ ഏല്‍പ്പിച്ച് തനിക്ക് മടങ്ങേണ്ടി വന്നതില്‍ നവാസ് പിന്നീട് ദുഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും മകള്‍ മറിയത്തിനും സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.