സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നിര്‍മ്മാണം തട്ടിയും തടഞ്ഞും മുന്നേറുന്നതിനിടയില്‍ രാജസ്ഥാനില്‍ ജയ്പൂര്‍ മെട്രോ ഓട്ടം തുടങ്ങി. മാന്‍സരോവറില്‍ നിന്ന് ചന്ദ്‌പോലെ വരെ 9.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജി സിന്ധ്യയാണ് ജയ്പൂര്‍ മെട്രോയുടെ കന്നി യാത്രയ്ക്ക് കൊടി വീശിയത്. ജയ്പൂര്‍ മെട്രോയിലെ ആകെയുള്ള 24 ഡ്രൈവര്‍മാരില്‍ ആറു പേര്‍ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.
ചന്ദ്‌പോലെയില്‍ നിന്ന് ബഡി ചൗപഡ് വരെയുള്ള(2.3 കിലോ മീറ്റര്‍) രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടവും യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ നീക്കം. ഇതിനു വേണ്ടിവരുന്ന അധികച്ചെലവ് ഫ്രഞ്ച് ഏജന്‍സിയായ എഎഫ്ഡി വഹിക്കുമെന്ന് ഡല്‍ഹിയില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ധാരണയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല