മാഞ്ചസ്റ്റര്‍: നവംബര്‍ 19ന് മാഞ്ചസ്റ്ററില്‍ നടന്ന ഒ.ഐ.സി.സി. യു.കെ ദേശീയ പ്രതിനിധി സമ്മേളനം തികച്ചും മാതൃകാപരമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.സി.സി നിരീക്ഷകന്‍ ജെയ്‌സണ്‍ ജോസഫ് അഭിപ്രായപ്പെട്ടു. മുന്‍ കാല കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മ കോണ്‍ഗ്രസ് സംസ്ക്കാരത്തോടുള്ള പ്രതിബദ്ധതയും സംഘടനാപരമായ കെട്ടുറപ്പും വെളിവാക്കുന്നതായിരുന്നു ഈ സമ്മേളനമെന്നും ജെയ്‌സണ്‍ ജോസഫ് വ്യക്തമാക്കി.
ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലുടെ മുന്നോട്ട് പോകുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് പിന്തുണ പകരുന്ന ഫലമാകും പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും ജെയ്‌സണ്‍ ജോസഫ് പറഞ്ഞു. തികച്ചും ജനാധിപത്യപരമായ ഒരു സംഘടനാ സംവിധാനമാണ് യു.കെയില്‍ ഒ.ഐ.സി.സി കൊണ്ടുവരുന്നതെന്നും സംഘടന കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കെ.പി.സി.സി പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും യു.കെയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള മുഴുവന്‍ കാര്യങ്ങളും സംബന്ധിച്ചുള്ള പൂര്‍ണ്ണമായ റിപ്പോര്‍ട്ട് കെ.പി.സി.സിയ്ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തലയും ഈ സമ്മേളനത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹവുമായി അഭിമുഖം നടത്തുന്നത് തുടര്‍ച്ചയായി രണ്ട് വട്ടം മണിമലക്കുന്ന് ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മുളന്തുരുത്തി മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായ വിജി.കെ.പിയാണ്. വീഢിയോ എടുത്തിരിക്കുന്നത് യു.കെയിലെ പ്രമുഖ വീഢിയോഗ്രാഫര്‍ തോമസ് ടി ആണ്ടൂര്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല