സ്വന്തം ലേഖകന്‍: സൗദി ഖഷോഗ്ഗിയുടെ മൃതദേഹം നശിപ്പിച്ചത് ആസിഡ് ഉപയോഗിച്ചെന്ന് തുര്‍ക്കിയുടെ ആരോപണം; ഖഷോഗ്ഗിക്ക് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുര്‍ക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ എത്താനാകുന്ന നിഗമനം ഇതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായി വെള്ളിയാഴ്ച പറഞ്ഞു.
സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗ്ഗി, ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വധിക്കപ്പെട്ടത്. അതിനിടെ ഭീകരസംഘടനയായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡുമായി ഖഷോഗിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ്. മാധ്യമങ്ങള്‍ പുറത്തുവിട്ടു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്!നര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് സല്‍മാന്‍ രാജകുമാരന്റെ പരാമര്‍ശമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ഖഷോഗ്ഗി കൊല്ലപ്പെട്ടെന്ന വിവരം സൗദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒക്ടോബര്‍ ഒമ്പതിനാണ് ഫോണ്‍ സംഭാഷണം നടന്നത്. യു.എസ്.സൗദി സഖ്യം ഉലച്ചില്‍ തട്ടാതെ സംരക്ഷിക്കണമെന്നും സല്‍മാന്‍ രാജകുമാരന്‍ യു.എസ്. അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഖഷോഗ്ഗി ചെറുപ്പത്തില്‍ മുസ്ലിം ബ്രദര്‍ഹുഡില്‍ പ്രവര്‍ത്തിച്ചു.
പിന്നീട് സജീവമല്ലാതായി. 2011ല്‍ അറബ്! വസന്തത്തിനുശേഷം വിവിധരാജ്യങ്ങളില്‍ മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക സര്‍ക്കാരുകള്‍ക്ക് ഖഷോഗ്ഗി പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഖഷോഗിയുടെ കുടുംബവും സൗദി ഭരണകൂടവും മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല