സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍. ഫിലിപ്പീന് മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്മറില് അറസ്റ്റിലായ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് ഖഷോഗ്ജിയെ കൂടാതെ ടൈംസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകര്‍.
‘ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലായത്, സത്യത്തെ വളച്ചൊടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമാണ് എല്ലാ കഥകളിലും സമാനമായി കാണുന്ന വസ്തുത. റഷ്യ മുതല്‍, റിയാദ് മുതല്‍, സിലിക്കണ്‍ വാലി വരെ ഇതാണ് സ്ഥിതി,’ ടൈം മാഗസിന് എഡിറ്റര്‍ എഡ്വാര്‍ഡ് ഫെല്സെന്തല് പറഞ്ഞു.
രണ്ടാം സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും, മൂന്നാം സ്ഥാനം 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വഷിച്ച സ്പെഷ്യല്‍ കോണ്‍സുല്‍ റോബര്‍ട്ട് മുള്ളര്‍ ഉം നേടിയതായി ഫെല്സെന്തല് അറിയിച്ചു.
യു.എസ് അതിര്‍ത്തിയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട 2,000 അഭയാര്‍ത്ഥി കുടുംബങ്ങള്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ബ്ലാക്ക് പാന്തര്‍ ചിത്രത്തിന്റെ സംവിധായകന് റയാന് കൂഗ്ലര്‍, ബ്രിട്ടീഷ് കുടുംബാഗം മേഘന് മെര്‍ക്കല്‍ എന്നിവരും ടൈംസിന്റെ പട്ടികയിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല