സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ കളിയാക്കിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള പ്രമുഖ രംഗത്തെത്തി.
കോഹ്‌ലിയുടെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ മണ്ണില്‍ വിക്കറ്റ് വീഴ്ത്തി ആന്‍ഡേഴ്‌സണ്‍ കഴിവ് തെളിയിക്കണമെന്ന് ഇന്‍സമാം പരിഹസിച്ചു. കോഹ്‌ലിയെ ആന്‍ഡേഴ്‌സണ്‍ വിമര്‍ശിക്കുന്നതു കാണുമ്പോള്‍ അതിശയം തോന്നുന്നെന്നും ഇംണ്ടില്‍ റണ്‍മഴ പെയ്യിക്കാനായാല്‍ മാത്രമാണോ ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നാണോ ആന്‍ഡേഴ്‌സണ്‍ പറയാനുദ്ദേശിച്ചത്.
ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ ഇംണ്ടിന്റെയും ഓസ്‌ട്രേലിയായുടെയും കളിക്കാര്‍ ബുദ്ധിമുട്ടാറില്ലേ. അതുകൊണ്ട് അവര്‍ മോശം കളിക്കാരോ ടീമോ ആകുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു. ഏതുതരത്തിലാണ് റണ്‍ കണ്ടെത്തുന്ന് അപ്രസ്‌കതമാണെന്നും ടെസ്റ്റ് മത്സരങ്ങളില്‍ ഓരോ റണ്ണിനും അതിന്റേതായ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല