ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡിട്ടത്. കിവീസ് ബാറ്റ്‌സ്മാന്‍ മാര്‍ടിന്‍ ഗുപ്റ്റിലിനെ പൂജ്യത്തിന് പുറത്താക്കിയാണ് ആന്‍ഡേഴ്‌സന്‍ 400 വിക്കറ്റ് തികച്ചത്.
104 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 400 വിക്കറ്റ് നേടിയത്. മുമ്പ് ഇയാന്‍ ബോത്തമിന്റെ 102 ടെസ്റ്റില്‍ നിന്നുള്ള 383 വിക്കറ്റുകള്‍ എന്ന നേട്ടം വെസ്റ്റിനഡീസിനെതിരായ മത്സരത്തില്‍ ആന്‍ഡേഴ്‌സന്‍ മറികടന്നിരുന്നു. ടെസ്റ്റ് മത്സരത്തില്‍ 400 വിക്കറ്റ് സ്വന്തമാക്കുന്ന എട്ടാമത്തെ താരമാണ് ആന്‍ഡേഴ്‌സന്‍. മുമ്പ് ഗ്ലെന്‍ മഗ്രാത്ത്(563), കോട്‌നി വാല്‍ഷ്(519), കപില്‍ ദേവ്(434), റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി(431), ഷോണ്‍ പൊള്ളോക്ക്(421), വസീം അക്രം(414), കട്‌ലി ആംബ്രോസ്(405) എന്നിവര്‍ 400 വിക്കറ്റ് നേട്ടം മറികടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല