ഹോളിവുഡിലെ ബ്രീട്ടിഷ് ചാരന്‍ ജെയിംസ്ബോണ്ട് 30 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്. ഡാനിയല്‍ ക്രേഗ് നായകനാകുന്ന ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിലെ ട്രെയിനിലെ ആക്ഷന്‍ രംഗങ്ങള്‍ ഇന്ത്യയില്‍ ചിത്രീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. റോജര്‍ മൂര്‍ നായകനായ ഒക്ടോപുസ്സി (1983) ആണ് ഇന്ത്യയില്‍ അവസാനം ചിത്രീകരിച്ച ബോണ്ട് ചിത്രം.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായിരുന്നു ചിത്രീകരണം. “ബോണ്ട്-23” എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ മുംബൈയിലും അഹമ്മദാബാദിലും ഗോവയിലും ചിത്രീകരിക്കും. ഓടുന്ന ട്രെയിനുമകളില്‍ ബോണ്ട് ബൈക്കില്‍ സഞ്ചരിച്ച് എതിരാളികളെ നേരിടുന്നതാണ് രംഗം. ട്രെയിനിനുമുകളിലിരുന്ന് ആളുകള്‍ സഞ്ചരിക്കുന്നത് ചിത്രീകരിക്കരുതെന്ന് റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും. സംവിധാനം ഓസ്കര്‍ പുരസ്കാര ജേതാവ് സാം മെന്‍ഡെസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല