പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന് പേര് നല്‍കി. `സ്‌കൈഫാള്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ജെയിംസ് ബോണ്ട് 007 സീരീസില്‍ പെടുന്ന ഇരുപത്തിമൂന്നാമത് ചിത്രത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ `സ്‌കൈഫാള്‍’ എന്ന പേര് രജിസ്‌ട്രര്‍ ചെയ്‌തു. ഇതോടൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എംജിഎമ്മും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് ജെയിംസ് ബോണ്ട്-സ്‌കൈഫാള്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റും രജിസ്‌ട്രര്‍ ചെയ്‌തുകഴിഞ്ഞു.
എന്നിരുന്നാലും ചിത്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബ്രിട്ടീഷ് നടന്‍ ഡാനിയേല്‍ ക്രെയ്‌ഗ് ആണ് ചിത്രത്തില്‍ ജെയിംസ്‌ബോണ്ടിനെ അവതരിപ്പിക്കുന്നത്. ഇത് മൂന്നാംതവണയാണ് ക്രെയ്‌ഗ് ബ്രിട്ടീഷ് ചാരനായ ജെയിംസ് ബോണ്ടിന്റെ വേഷം ധരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് സംവിധായകനായ സാം മെന്‍ഡസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ഒക്‌ടോബര്‍ 2ന് ചിത്രം യു.കെയിലും അയര്‍ലണ്ടിലും റിലീസ് ചെയ്യുന്നു. നവംബര്‍ 9 ന് യു.എസിലും. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മുംബൈയിലും ചിത്രീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ചിത്രത്തിന്റെ റിലീസിംഗ് 2012 ഓക്‌ടോബറിലായിരി ക്കുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല