ഇത്തവണ ഡാനിയല്‍ ക്രെയ്ഗിന്‍റെ ആവേശം വാനോളമാണ്. ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തിമൂന്നാം ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ദീര്‍ഘകാലത്തെ അവ്യക്തതകള്‍ മാറി ഒടുവില്‍ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നു. സാം മെന്‍ഡസാണ് പുത്തന്‍ ബോണ്ടി ന്‍റെ സംവിധായകന്‍.
ബോണ്ടിന്‍റെ വേഷത്തില്‍ ആദ്യം അഭിനയിക്കാനെത്തിയതിലും ആവേശമാണ് ഇപ്പോഴെന്ന് ക്രെയ്ഗ് പറയുന്നു. കാസിനോ റൊയാലിലാണ് ആദ്യമായി ക്രെയ്ഗ് അവതരിപ്പിച്ച ബോണ്ടിനെ പ്രേക്ഷകര്‍ കണ്ടത്. സാമിനോടു സംസാരിച്ച ശേഷമാണ് ബോണ്ട് ചിത്രത്തില്‍ തുടരുന്നതിനോടു കൂടുതല്‍ താത്പര്യം തോന്നിയത്. ഇത്തവണ കിട്ടിയ തിരക്കഥയും മനോഹരം. ബോണ്ട് ചിത്രങ്ങള്‍ക്കു കിട്ടിയ സംവിധായകരില്‍ ഏറ്റവും മികച്ചവ്യക്തിയാണ് സാം എന്നു വിശ്വസിക്കുന്നു. കാസ്റ്റ് എല്ലാവരും ഒന്നിക്കാന്‍ അധികം താമസമില്ല. അതിനു വേണ്ടി കാത്തിരിക്കുന്നതിന്‍റെ എക്സൈറ്റ്മെന്‍റ് ഒട്ടും കുറവല്ലെന്ന് ക്രെയ്ഗ് പറയുന്നു.
സഹതാരങ്ങളായ റാല്‍ഫ് ഫിന്‍സ്, ജാവിയര്‍ ബാര്‍ഡം എന്നിവര്‍ ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ടീമിനൊപ്പം ചേരും. സെറ്റ് തയാറായിക്കഴിഞ്ഞു, ഇനി ചിത്രീകരണം തുടങ്ങിയാല്‍ മതി. സ്പൈ ബോസ് എം ആയി ഇത്തവണയും ജൂഡി ഡെഞ്ച് തന്നെയാവും അഭിനയിക്കുക. എന്നാല്‍ മിസ് മോണിപെന്നിയുടെ വേഷത്തില്‍, പൈറേറ്റ്സ് ഒഫ് ദ കരീബിയന്‍ താരം നവോമി ഹാരിസിനെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ ജെയിംസ് ബോണ്ട് ആരാധകരെ ഒട്ടും നിരാശരാക്കില്ല ചിത്രമെന്ന് ക്രെയ്ഗ് ഉറപ്പു തരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല