1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2016

സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിലെ തര്‍ക്ക മേഖല ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാകിസ്താന്‍. മേഖല ഇന്ത്യയില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ബില്‍ യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണെന്ന് യുഎന്നിലെ പാക് അംബാസഡര്‍ മലീഹ ലോദി യു.എന്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.

ചൊവ്വാഴ്ച യു.എന്‍ ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ കരട് ബില്ലില്‍ പാകിസ്താന്‍ കടുത്ത ആശങ്ക അറിയിക്കുന്നതായും നടപടി യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും പാകിസ്താന്‍ അറിയിച്ചു.

ബില്‍ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് പാക് അംബാസിഡര്‍ യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിനെയും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ്? അബ്ദു ലതീഫ് അബൂലത്തെയും സമീപിച്ചത്.

ജമ്മു കശ്മീരിലെ തര്‍ക്ക മേഖല ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത് വസ്തുതാപരമായി തെറ്റും നിയമപരമായി ന്യായീകരണമില്ലാത്തതും ധാര്‍മികമായി അസ്വീകാര്യവുമാണ്. ദു:ഖകരമെന്ന് പറയട്ടെ, അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീര്‍ ജനതയോടുള്ള ഉത്തരവാദിത്തത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കേണ്ടതുണ്ട്.

കശ്മീരില്‍ സ്വതന്ത്രവും നീതീപൂര്‍വവുമായ ഹിതപരിശോധന നടത്താന്‍ യു.എന്നിനെയും അന്താരാഷ്ട്ര സമൂഹത്തെയും ചുമതലപ്പെടുത്താന്‍ കഴിഞ്ഞ 65 വര്‍ഷമായി കശ്മീര്‍ ജനത കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.