സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ സൈനികനും സുഹൃത്തുക്കളും യുവതിയെ നടുറോഡില്‍ അപമാനിച്ചതായി ആരോപണം.
ജമ്മു കാശ്മീരിലെ ഉഥംപൂരില്‍ സൈനികന്‍ അടങ്ങുന്ന അഞ്ചംഗ സംഘം യുവതിയെ നഗ്‌നയാക്കി അപമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തെരുവില്‍ വെച്ച് യുവതിയെ നഗ്‌നയാക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പകര്‍ത്തുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.
വസ്ത്രങ്ങള്‍ ഉരിഞ്ഞ് സ്ത്രീയെ അപമാനിച്ച സംഘം തന്നെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതെന്ന് ഉഥംപൂര്‍ കമ്മീഷണര്‍ അറിയിച്ചു. വാട്‌സ്അപ്പിലൂടെ ഈ ദൃശ്യങ്ങള്‍ അതിവേഗം പരക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന സ്ത്രീയെ തടഞ്ഞു നിര്‍ത്തിയായിരുന്നു അപമാനിച്ചത്.
മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തിയശേഷം സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അഞ്ചംഗ സംഘത്തിന്റെ കയ്യേറ്റത്തിനെതിരെ യുവതി എതിര്‍ത്തതോടെ ഇവര്‍ ബലം പ്രയോഗിച്ച് സ്ത്രീയെ അപമാനിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കശ്മീര്‍ പോലീസ് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല