സ്വന്തം ലേഖകന്‍: ജമ്മുവില്‍ പിടിയിലായ ഭീകരന്‍ പാക് പൗരനാണെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. ജമ്മുവിലെ ഉധംപുരില്‍ പിടിയിലായ ഭീകരന്‍ മുഹമ്മദ് നവേദ് തങ്ങളുടെ പൗരനല്ലെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും വിദേശകാര്യ വക്താവ് ക്വാസി ഖലീലുള്ള കുറ്റപ്പെടുത്തി.
ഏതെങ്കിലും പാക് പൗരന്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ തെളിവുനല്‍കണമെന്നും പാക് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. നാഷണല്‍ ഡേറ്റാബേസ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ.) യാണ് നവേദ് പാക് പൗരനാണെന്നകാര്യം ആദ്യം നിഷേധിച്ചത്. പൗരന്മാരുടെ വിവരം സൂക്ഷിക്കുന്നതിനുള്ള പാക് സര്‍ക്കാറിന്റെ ഔദ്യോഗിക ഏജന്‍സിയാണിത്.
താന്‍ പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിയാണെന്ന് നവേദ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നിഷേധവുമായി പാക് അധികൃതര്‍ രംഗത്തെത്തിയത്. ഇതിനിടെ, ഉധംപുരിലെ ഭീകരാക്രമണക്കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)ക്ക് വിട്ടു. ജമ്മുവിലെത്തിച്ച നവേദിനെ എന്‍.ഐ.എ. സംഘം ചോദ്യം ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യു.എ.പി.എ.) പ്രകാരം നവേദിനെതിരെ കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല