സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച ഭീകരനെ ജീവനോടെ പിടികൂടി. ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ ബി.എസ്.എഫ് വാഹനവ്യൂഹം ആക്രമിച്ച് രണ്ട് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെയാണ് ജീവനോടെ പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പിടിയിലായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഉധംപുരിനും ചെനാനി ടൗണിനുമിടയിലെ നര്‍സു നല്ലയില്‍ അമര്‍നാഥ് യാത്രക്കാര്‍ കടന്നു പോയ ഉടനായിരുന്നു ആക്രമണം. അമര്‍നാഥ് സന്ദര്‍ശകര്‍ക്ക് പിന്നാലെയായിരുന്നു ബി.എസ്.എഫ് കോണ്‍വോയി. അമര്‍നാഥ് യാത്രക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമമെന്ന് കരുതുന്നു.
ബി.എസ്.എഫ് വാഹനങ്ങള്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പ്. സൈനികരുടെ തിരിച്ചടി തുടങ്ങിയതോടെ മൂന്ന് പേരെ ബന്ദികളാക്കിയ തീവ്രവാദികള്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു.
മണിക്കൂറുകള്‍ നീണ്ട സൈനിക നടപടിക്കും തിരച്ചിലിനും ശേഷമാണ് മൂന്ന് ബന്ദികളേയും രക്ഷപ്പെടുത്തിയതും ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടിയതും. നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദിയെ പിടികൂടി സൈന്യത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചത്.
ആറ് ദിവസം മുമ്പാണ് ഇന്ത്യന്‍ പാകിസ്താനില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് ഉസ്മാന്‍ സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല