സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പില്‍ അംഗമാകാന്‍ പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്ന അധ്യാപകനെ ആറ് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മാഞ്ചസ്റ്ററില്‍നിന്നുള്ള ജംഷെദ് ജാവേദാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അപേക്ഷകള്‍ നിരസിച്ച് സിറിയയിലേക്ക് പോകാനൊരുങ്ങിയത്. വൂള്‍വിച്ച് ക്രൗണ്‍കോടതിയാണ് ഇയാളെ ജയിലിലേക്ക് അയച്ചത്.
വിചാരണ വേളയില്‍ ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. സാധാരണക്കാരായ സിറിയക്കാരെ സഹായിക്കുന്നതിനാണ് താന്‍ സിറിയയിലേക്ക് പോകാന്‍ ആഗ്രഹിച്ചതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. യുകെയില്‍ നിന്ന് സിറിയയിലേക്ക് പുറെപ്പെടുന്നതിനുള്ള വിമാനം കയറുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 213 ഡിസംബറിലായിരുന്നു ഇയാളുടെ അറസ്റ്റ്.
ബോള്‍ട്ടണിലെ ഷാര്‍പിള്‍സ് ഹൈസ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായിരുന്നു ജംഷീദ് ജാവേദ്. ഇയാളുടെ പദ്ധതി അറിഞ്ഞ വീട്ടുകാര്‍ പാസ്‌പോര്‍ട്ട് ഒളിപ്പിച്ചുവെയ്ക്കാന്‍ ശ്രമിച്ചു, പക്ഷെ അത് കണ്ടുപിടിച്ചു. പിന്നീട് ജംഷീദ് ജാവേദിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ സിറിയയിലേക്ക് പോകാനുള്ള പദ്ധതി ഉപേക്ഷിച്ചില്ല.
പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ 1490 പൗണ്ട്, തെര്‍മല്‍ ഗ്ലൗ, യുദ്ധത്തിന് ഉപയോഗിക്കുന്ന തരം ട്രൗസറുകള്‍ എന്നിവ കണ്ടെത്തി. വിചാരണയുടെ ആദ്യവേളയില്‍ ഇയാള്‍ തീവ്രവാദ പരിശീലനം നേടിയെന്ന് സമ്മതിച്ചെങ്കിലും സിറിയയിലേക്ക് പോകാനൊരുങ്ങിയത് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനല്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല