ആകെ അഞ്ചു മണ്ഡലങ്ങള്‍. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍. കല്ലൂപ്പാറ ഇല്ലാതായി. അടൂരാണ് സംവരണ മണ്ഡലം.
തിരുവല്ല
കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം. മൂന്നു തവണ മാത്രമേ ഇടതുപക്ഷം വിജയിച്ചിട്ടുള്ളൂ. ഈ മൂന്നു വിജയങ്ങളിലും യു.ഡി. എഫ് വിമതര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ബാക്കി നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ഇടതുപക്ഷത്തെ നെഞ്ചേറ്റി. തിരുവല്ല നഗരസഭ, കടപ്ര, കവിയൂര്‍, കുറ്റൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് തിരുവല്ല മണ്ഡലം. ഇതില്‍ നെടുമ്പ്രം, കടപ്ര, പുറമറ്റം എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭരണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ മേല്‍ക്കൈ നേടിയിരുന്നു. ജാതിമത സമവാക്യങ്ങള്‍ ഇവിടെ നിര്‍ണായകമാണ്. മാര്‍ത്തോമാ ഓര്‍ത്തഡോക്സ് സഭകള്‍ക്കാണ് മുന്‍തൂക്കം. കേരള കോണ്‍ഗ്രസിന്റെ ഇ. ജോണ്‍ ജേക്കബ് തുടര്‍ച്ചായി നാലു തവണയും മാമ്മന്‍ മത്തായി തുടര്‍ച്ചയായി മൂന്നു തവണയും വിജയിച്ചു. രണ്ടു തവണ വിജയിച്ച ജനതാദളിന്റെ മാത്യു ടി. തോമസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി.
റാന്നി
ഇരുമുന്നണികളെയും മാറിമാറി വരിച്ച മണ്ഡലം. എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, അയിരൂര്‍ നാറാണമൂഴി, റാന്നി-അങ്ങാടി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, ചെറുകോല്‍, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകളാണുള്ളത്. കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുകയാണ്. ആറായിരത്തോളം അംഗങ്ങളുള്ള ക്്നനായ സഭയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഈ സഭാംഗമായ സി.പി.എമ്മിലെ രാജു എബ്രഹാം തുടര്‍ച്ചയായി മൂന്നു തവണയാണ് ഇവിടെ നിന്നു വിജയിച്ചത്. വയലാ ഇടിക്കുളയും എം.സി. ചെറിയാനും രണ്ടു തവണ വീതം വിജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പെരുനാടും വടശ്ശേരിക്കരയും മാത്രമാണ് എല്‍.ഡി.എഫ്. ഭരിക്കുന്നത്. പുന:സംഘടനയ്ക്കുശേഷം മണ്ഡലളിലെ ഏറ്റവും വലിയ സാമുദായികശക്തി നായര്‍ സമുദായമാണ്.
ആറന്മുള
യു.ഡി.എഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്ന്. പത്തനംതിട്ട നഗരസഭയും ആറന്മുള, കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, മല്ലപ്പുഴശ്ശേരി, കുളനട, നാരങ്ങാനം, മെഴുവേലി, കോയിപ്രം, ഇരവിപേരൂര്‍, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ആറന്മുള മണ്ഡലം. ഇതില്‍ ഇരവിപേരൂര്‍, ഓമല്ലൂര്‍, മെഴുവേലി പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ഭൂരിപക്ഷം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് എല്‍ .ഡി. എഫ് ജയിച്ചത്. എന്‍ .ഡി.പി.യും എസ്. എസ്.പി.യും ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ കെ.കെ.ശ്രീനിവാസന് മൂന്നു തവണയും എസ്. എസ്.പി.യുടെ പി. എന്‍. ചന്ദ്രസേനന് രണ്ടു തവണയും വിജയിച്ചു. കവി കടമ്മനിട്ടയെയും വിജയിപ്പിച്ചിട്ടുണ്ട്. ജാതിമത സമവാക്യങ്ങള്‍ക്ക് നിര്‍ണായകമാണ്.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും വിസ്തൃതമായ മണ്ഡലമാണ് കോന്നി. 13 ഗ്രാമപഞ്ചായത്തുകളുണ്ട്. റാന്നി മണ്ഡലത്തില്‍ നിന്ന് ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍ ഇക്കുറി കോന്നിയിലാണ്. പത്തനംതിട്ട മണ്ഡലം ഇല്ലാതായതോടെ മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളും കോന്നിക്ക് സ്വന്തമായി. അടൂരില്‍ നിന്ന് ഏനാദിമംഗലവും കോന്നിയിലേക്കു വന്നു. കോന്നി, തണ്ണിത്തോട്, മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകള്‍ കോന്നിയില്‍ തന്നെ നിലനിന്നു. മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്. ഭരണമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി. എഫിന് മികച്ച ലീഡ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിലെ പി.ജെ.തോമസും അടൂര്‍ പ്രകാശും തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ചു. മന്ത്രിയുമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല