സ്വന്തം ലേഖകന്‍: 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിക്കുക! ജപ്പാനില്‍ അമ്മ മകളെ ശിക്ഷിച്ച വ്യത്യസ്ത രീതി. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുക്കൊ ഒഗാട്ട എന്ന ജപ്പാന്‍കാരിയും കാമുകന്‍ തകേഷി എഗാമി എന്നയാളുമാണ് കേട്ടുകേള്‍വിയില്ലാത്ത ക്രൂരത പ്രവര്‍ത്തിച്ചത്. തന്റെ കൗമാരക്കാരിയായ മകളെ യുക്കോയും കാമുകനും ചേര്‍ന്ന് അലങ്കാര മത്സ്യങ്ങളെ തീറ്റിക്കുകയായിരുന്നു. വീട്ടിലെ അക്വേറിയത്തില്‍ ഉണ്ടായിരുന്ന അലങ്കാര മത്സ്യങ്ങളെ(ഗോള്‍ഡ് ഫിഷ്) കൊന്ന ശേഷം പെണ്‍കുട്ടിക്ക് പച്ചക്ക് കഴിക്കാന്‍ കൊടുക്കുകയായിരുന്നു.
അക്വേറിയത്തിലെ വെള്ളത്തില്‍ സോപ്പ് പൊടി കലര്‍ത്തിയാണ് മത്സ്യങ്ങളെ യുക്കൊയും തകേഷിയും കൊന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെകൊണ്ട് പച്ചക്ക് ഈ മത്സ്യങ്ങളെ തീറ്റിച്ചു. പെണ്‍കുട്ടിയെ പിന്നീട് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നേരത്തെ പെണ്‍കുട്ടിയെ കട്ടിലില്‍ കയറ് കൊണ്ട് കെട്ടിയിട്ട് നാവില്‍ സിഗററ്റ് വച്ച് പൊള്ളിച്ച കേസില്‍ യുക്കൊയും തകേഷിയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല