ഹെയര്‍ഫീല്‍ഡില്‍ പരിശുദ്ധ അമ്മയുടെ ജപമാല തിരുന്നാള്‍ ഒക്റ്റോബര്‍ 29 ശനിയാഴ്ച ആചരിക്കും. സെന്റ് പോള്‍സ് പള്ളിയുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളിലാണ് തിരുന്നാള്‍ ആഘോഷ പരിപാടികള്‍ നടക്കുക. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ: ഷാജി പൂനാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ജപമാലയോടെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു ആഘോഷ പൂര്‍വമായ ദിവ്യബലി നടക്കും. തുടര്‍ന്നു പ്രസ്യഭേന്നി വാഴ്ചയും വിശുദ്ധ കുര്‍ബ്ബാനയുടെ വാഴ്വും നടക്കും.
ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെയര്‍ഫീല്‍ഡില്‍ മലയാളി കമ്യൂണിറ്റി പരിശുദ്ധ അമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു തുടങ്ങിയത്. വാട്ട്ഫോര്‍ദിനും ഓക്സ്ബ്രിഡ്‌ജിനും ഇടയിലുള്ള കൊച്ചു ഗ്രാമമായ ഹെയര്‍ഫീല്‍ഡിലെ തിരുന്നാളില്‍ പങ്കെടുത്തു അനേകം പേര്‍ അനുഗ്രഹം പ്രാപിച്ചു വരുന്നു. തിരുന്നാള്‍ നിത്യ കര്‍മങ്ങളെ തുടര്‍ന്നു മാഞ്ചസ്റ്റര്‍ റെക്സ് ബാന്‍ഡിന്റെ ഗാനമേളയും ഹെയര്‍ഫീല്‍ഡിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
തിരുന്നാള്‍ കര്‍മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പ്രാസ്യഭേന്നി ആകുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
ജോമോന്‍ കൈതമറ്റം: 07581309783
ജോമി ജോസഫ്: 07828708861
ഷൈജന്‍ ജോസഫ്: 07888706939
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല