1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2016

സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭൂകമ്പം, 41 പേര്‍ കൊല്ലപ്പെട്ടു, 1500 ഓളം പേര്‍ ഗുരുതരനിലയില്‍. തെക്കന്‍ ജപ്പാലിനെ ക്യുഷു മേഖലയിലുണ്ടായ ശക്തമായ രണ്ടു ഭൂകമ്പങ്ങളിലായാണ് 41 ലേറെ ആളുകള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍പേര്‍ മണ്ണിനടിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

1500 ഓളം പേരെ ഗുരുതരമായ നിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായിരുന്നു വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനങ്ങള്‍. വീടുകളും റോഡുകളും റെയില്‍വേ ലൈനുകളും തകര്‍ന്നു. ടൊക്കായ് സര്‍വകലാശാലയുടെ ഡോര്‍മിറ്ററി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളും അപ്പാര്‍ട്ട്‌മെന്റുകളും തകര്‍ന്നു. പലയിടങ്ങളിലും മലയിടിഞ്ഞു.

വിവിധ സ്ഥലങ്ങളില്‍നിന്നായി 70,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തകരാന്‍ സാധ്യതയുണ്ടെന്നു കരുതുന്ന ഒരു ഡാമിന്റെ അടുത്തു താമസിക്കുന്ന നൂറുകണക്കിന് ആളുകളെയും ഒഴിപ്പിച്ചു. പര്‍വതപ്രദേശമായ കുമാമോട്ടോയിലെ ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടെ ഒരു ഗ്രാമത്തില്‍ മാത്രം ആയിരത്തിലേറെപ്പേര്‍ കുടുങ്ങിയതായി സംശയിക്കുന്നു.

ശനിയാഴ്ചയുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. 6.4 തീവ്രതയുള്ള ഭൂകമ്പമാണ് വ്യാഴാഴ്ചയുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ െസെനികരും പോലീസും അഗ്‌നിശമന പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചു. ആയിരക്കണക്കിനു പേര്‍ വെള്ളവും െവെദ്യുതിയുമില്ലാതെ കഷ്ടപ്പെടുകയാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

200,000 വീടുകള്‍ക്കു ഭൂകമ്പത്തില്‍ സാരമായി കേടുപാടുകളുണ്ടായി. ഭൂകമ്പങ്ങള്‍ക്കു പിന്നാലെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതു രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.