1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2018

സ്വന്തം ലേഖകന്‍: അടുത്ത കാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ മുങ്ങി ജപ്പാന്‍; മരിച്ചവരുടെ എണ്ണം 179 ആയി; കുടുങ്ങിക്കിടക്കുന്നത് 20,000 ത്തോളം പേര്‍. തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 179 ആയി. നിരവധി പേരെ കാണാതായിട്ടുമുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം താറുമാറായി. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും തടസ്സപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹിരോഷിമ, ഒകയാമ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

സമീപകാലത്തുണ്ടായതില്‍ വെച്ച് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ശക്തമായ മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും തടസ്സപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹിരോഷിമ, ഒകയാമ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹം നേരത്തെ പ്രളയത്തെ തുടര്‍ന്ന് ബല്‍ജിയം, ഫ്രാന്‍സ്, സൗദി അറേബ്യ, ഈജിപ്ത് പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. കിട്ടാവുന്ന എല്ലാ സേനകളേയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.