സ്പാനിഷ് ലോക രണ്ടാംനമ്പര്‍ റാഫേല്‍ നഡാലിനെ ഞെട്ടിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം. ഒരു സെറ്റിന് പന്നില്‍നിന്നശേഷമാണ് ഫൈനലില്‍ മറെ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍ 3-6, 6-2, 6-0.
സിങ്കിള്‍സ് ജയത്തിനുശേഷം സഹോദരന്‍ ജെയ്മിക്കൊപ്പം ഡബിള്‍സ് കിരീടവും മറെ പിടിച്ചെടുത്തു. ചെക്ക്-സ്ലോവാക് സഖ്യമായ ഫ്രാന്‍റിസെക് സെര്‍മകിനെയും ഫിലിപ്പ് പൊളാസെകിനെയുമാണ് മറെ സഹോദരങ്ങള്‍ വീഴ്ത്തിയത്(6-1, 6-4).
തുടരെ അഞ്ച് തോല്‍വിക്ക് ശേഷമാണ് സ്‌കോട്ടിഷ് താരം നഡാലിനെതിരെ ജയം നേടുന്നത്. യു.എസ്. ഓപ്പണ്‍ സെമിയിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനും മറെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ 22 കളികളില്‍ 21ലും ജയം നേടിയ മറെ ലോക റാങ്കിങ്ങില്‍ റോജര്‍ ഫെഡററെ പിന്തള്ളി മൂന്നാംസ്ഥാനത്തെത്താനും സാധ്യതയേറി. തായ്‌ലന്‍ഡ് ഓപ്പണ്‍ നേടിയശേഷമാണ് മറെ ജപ്പാന്‍ ഓപ്പണും സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല