സ്വന്തം ലേഖകന്‍: ജപ്പാനില്‍ യുവതികള്‍ക്കായി വലവിരിച്ച് പോണ് വ്യവസായം, കെണിയൊരുക്കുന്നത് വ്യാജ മോഡലിംഗ് കരാറുകളുടെ രൂപത്തില്‍. ജപ്പാനില്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ടിലാണ് പോണ് വ്യവസായം യുവതികളുടെ മേല്‍ പിടിമുറുക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും അധികൃതരും ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
കരാര്‍ കാട്ടി പ്രലോഭിപ്പിക്കുന്ന യുവതികളെ പല തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പോണ് സിനിമയില്‍ അഭിനയിപ്പിച്ച് കൂട്ട ബലാത്സംഗത്തിനും ഇരയാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് തന്നെ ഇത്തരം 130 കേസുകളാണ് കണ്ടെത്തിയത്. ഇരകളായ പെണ്‍കുട്ടികള്‍ സഹായം ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെയാണ് ഈ വിഷയത്തിലേക്ക് ശ്രദ്ധ പതിഞ്ഞത്. സംഗീത കരാറുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വരെ ഇരകളായി.
മോഡലുകളെ തപ്പിനടക്കുന്ന എക്സിക്യൂട്ടീവുകളായി ചമഞ്ഞാണ് ബ്രോക്കര്‍മാര്‍ ഇരകളെ തേടി തെരുവിലെത്തുന്നത്. ആപത്ത് മനസ്സിലാക്കിക്കഴിഞ്ഞ് ഇര രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കരാറില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിമുഴക്കും.
എന്നാല്‍ സമ്മതം കൂടാതെ നിര്‍ബ്ബന്ധിതമായി പോര്‍ണോഗ്രാഫി സിനിമയിലേക്ക് നയിക്കപ്പെടുകയും കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത പെണ്‍കുട്ടി നിയമ നടപടിക്കായി ടോക്കിയോ ജില്ലാ കോടതിയില്‍ എത്തിയതാണ് സംഭവം ജനശ്രദ്ധയില്‍ എത്തിച്ചത്.
വര്‍ഷം 20,000 പോണ് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന ജപ്പാനില്‍ 500 ബില്യണ്‍ യെന്നിന്റെ വ്യവസായമാണ് പോണ് സിനിമകള്‍. ഇത്തരം സിനിമകള്‍ വ്യാപകമായി കിട്ടുന്ന രാജ്യത്ത് പോണ് സിനിമയിലെ നായികമാര്‍ ടെലിവിഷന്‍ പരിപാടികളില്‍ സ്ഥിരം താരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല