സ്വന്തം ലേഖകന്‍: 2017 ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ചത് ജപ്പാന്‍ വിമാനക്കമ്പനികള്‍; നാലാം സ്ഥാനത്ത് ഇന്‍ഡിഗോ. ജപ്പാന്‍ എയര്‍ലൈന്‍സാണ് 85 ശതമാനം സമയനിഷ്ഠ പാലിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. 84 ശതമാനവുമായി തൊട്ടുപിന്നില്‍ ജപ്പാന്റെ തന്നെ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സാണ് ഉള്ളത്.
യു.കെ.ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍. കൃത്യ നിഷ്ഠയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാമത്.
ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യപസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല