ഫുകുഷിമ ആണവദുരന്തത്തിന്‍റെ ഓര്‍മ മായും മുമ്പ് ജപ്പാനിലെ വടക്ക് കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വീണ്ടും സുനാമി തിരമാലകളെത്തി. റിക്ടര്‍ സ്കെയ്ലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് വടക്കന്‍ ദ്വീപായ ഹോക്കയ്ഡോയുടെ 210 കിലോമീറ്റര്‍ തീരപ്രദേശത്ത് 50 സെന്‍റീമീറ്റര്‍ ഉയരത്തില്‍ തിര ഉയര്‍ന്നു. സുനാമി മുന്നറിയിപ്പു നല്‍കി തീരപ്രദേശങ്ങളില്‍ നിന്ന് നിരവധിയാളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്‍ ജനത കഴിഞ്ഞ വര്‍ഷത്തെ ദുരന്തസ്മരണയിലിരിക്കെയാണ് ഇന്നലെ ഭൂകമ്പമെത്തിയത്. എന്നാല്‍ പസഫിക് തീരത്ത് സുനാമി ഭീഷണിയില്ലെന്നു യുഎസ് നിരീക്ഷകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 നു 9.8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 19,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഫുകുഷിമ നിലയത്തിലെ ആണവചോര്‍ച്ചയും ദുരന്തമുണ്ടാക്കി. ഇന്നലെയുണ്ടായ ഭൂചലനം മേഖലയിലെ ആണവ നിലയങ്ങളെ ബാധിച്ചിട്ടില്ലെന്നു ക്യോഡോ വാര്‍ത്താ ഏജന്‍സി. അതേസമയം കാലാവസ്ഥാ നിരീക്ഷകര്‍ കുര്‍ഷില്‍ ദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം റഷ്യന്‍ നിയന്ത്രണത്തിലാണ്. ഫുകുഷിമ ദുരന്തത്തെത്തുടര്‍ന്നു 54 ആണവ റിയാക്ടറുകളാണു ജപ്പാനില്‍ താത്കാലികമായി അടച്ചത്. 2011 മാര്‍ച്ച് 11നു ജപ്പാനില്‍ റിക്റ്റര്‍ സ്കെയ് ലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15,800 പേര്‍ മരിച്ചിരുന്നു. 3,300 പേരെ കാണാതായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല