സ്വന്തം ലേഖകന്‍: കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തി. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു.
ഇല്‍ഫോര്‍ഡ് നിവാസിയായ ജേസണ്‍ ലണ്ടന്‍ ബാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കണ്ണടച്ചത്. തിരുവല്ല കുമ്പനാട് സ്വദേശിയാണ്. സിസ്‌കോ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കിവെയാണ് ജേസന് മൂന്നു വര്‍ഷം മുമ്പ് ലുക്കീമിയ ബാധിച്ചത്.
തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ശരീരത്തിന് യോജിച്ച മജ്ജ തേടി നിരവധി അന്വേഷണങ്ങളും പരസ്യങ്ങളും നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേരളത്തിലും മജ്ജ ദാതാവിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
കീമോതെറാപ്പി ചെയ്ത് രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്നെങ്കിലും പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. ആന്‍സിയാണ് ഭാര്യ. ഇരുവരുടേയും കുടുംബങ്ങള്‍ മുംബൈ നിവാസികളാണ്. അതിനാല്‍ ശവസംസ്‌കാരം മിക്കവാറും മുംബൈയില്‍ വച്ചായിരിക്കുമെന്നാണ് ഉറ്റവര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം കേംബ്രിഡ്ജില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്‌സ് മെസിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് തൊട്ടുപിറകെയാണ് ജേസണും വിട പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല