തിരുവനനന്തപുരം:ലജ്ജാവതിയുടെ കള്ളക്കടക്കണ്ണിലെ ലാസ്യഭാവങ്ങള്‍ പാടി മലയാള സിനിമയിലേക്കു കടന്നുവന്ന ഗായകന്‍ ജാസി ഗിഫ്റ്റ് വിവാഹിതനായി. ഗായകന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തെന്നിന്ത്യയിലെമ്പാടും പ്രശസ്തനായ ജാസിയുടെ വധു തിരുവനന്തപുരം പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ഐ.ജയകുമാറിന്റെയും എസ്.പി. പ്രസന്നയുടെയും മകള്‍ അതുല്യയാണ് . കണ്ണൂര്‍ സര്‍വകലാശാലയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്യ. കന്നഡ ചലച്ചിത്ര സംവിധായകരായ നാഗ് ശേഖര്‍, ഭദ്രേശ്, ഗാനരചയിതാക്കളായ നാഗേന്ദ്ര പ്രസാദ്,കവിരാജ് തുടങ്ങിയവരാണു വിവാഹം നടന്ന നാലാഞ്ചിറ കോട്ടക്കാട് കണ്‍വന്‍ഷന്‍ സെന്ററിലെത്തിയത്.
വിതുര തോട്ടുമുക്ക് പള്ളിത്തടത്ത് വീട്ടില്‍ നിരത്തില്‍ ഐസക് ഗിഫ്റ്റ് ഇസ്രായേലിന്റെ പുത്രനാണു ജാസി ഗിഫ്റ്റ്. ഇരുവരും രണ്ടു മതത്തില്‍പ്പെട്ടവരാണെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചാണു വിവാഹം ഉറപ്പിച്ചത്. ഹൈന്ദവാചാര പ്രകാരമായിരുന്നു വിവാഹം. മന്ത്രി വി.എസ്.ശിവകുമാര്‍,ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍,ചലച്ചിത്ര സംവിധായകരായ ജയരാജ്,ലെനിന്‍ രാജേന്ദ്രന്‍,സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍,കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍,നടന്‍ കോട്ടയം നസീര്‍, ഗായകരായ വിജയ് യേശുദാസ്,മഞ്ജരി,രാജലക്ഷ്മി,അഖില,അരുണ്‍ ഏലാട്ട്,രവിശങ്കര്‍ തുടങ്ങിയവരും ജാസിക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല