സ്വന്തം ലേഖകൻ: സൗദിയിലെ അബ്ഷിര്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാകില്ല. 11 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പോര്‍ട്ടലായ അബ്ഷിറില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.
രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക വഴി തൊഴിലുടമകള്‍ നല്‍കുന്ന നിരവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. കൂടാതെ പാസ്‌പോര്‍ട്ട്, തൊഴില്‍, ട്രാഫിക് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകരമാകും. വിവിധ ഓഫീസുകളില്‍ നേരിട്ട് പോയി ചെയ്യുന്ന പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യാനാവുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനാകുമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ നിരവധി പുതിയ സേവനങ്ങള്‍ അബ്ഷിറില്‍ ഉള്‍പ്പെടുത്തിയിരുന്നു. 11 ദശലക്ഷത്തിലധികം പേര്‍ അബ്ഷിറില്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തികളുടെയും ആശ്രിതരുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും സേവനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങളും അബ്ഷറില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല