സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നതൊക്കെ ശരി തന്നെ. പക്ഷേ രാജ്യസഭയില്‍ രേഖയുടെ അടുത്തിരിക്കാന്‍ ജയാബച്ചന് ഇഷ്ടമല്ല. അതുകൊണ്ടു തന്നെ രേഖ വരുന്നതറിഞ്ഞ് ജയബച്ചന്‍ തന്റെ ഇരിപ്പിടം മാറ്റി.
അടുത്തിടെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട രേഖയ്ക്ക് 99ാം നമ്പര്‍ ഇരിപ്പിടമാണ് ലഭിച്ചത്. ജയാബച്ചന്‍ ഇതുവരെ 91ാം നമ്പര്‍ സീറ്റിലാണ് ഇരുന്നിരുന്നത്. രേഖയ്ക്ക് ലഭിച്ച സീറ്റിന്റെ അടുത്താണിത്. ഇത് മനസ്സിലാക്കിയ ജയ തന്റെ സീറ്റ് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 91നുപകരം 143ാം നമ്പര്‍ സീറ്റിലാവും ഇനി ജയ ഇരിക്കുക.
രേഖയും ജയബച്ചനും തമ്മിലുള്ള അകല്‍ച്ച ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. ജയയുടെ ഭര്‍ത്താവായ അമിതാഭ് ബച്ചനുമായി രേഖയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ അകന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ് ജയാബച്ചന്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല