സ്വന്തം ലേഖകന്‍: ഹിലാരി ക്ലിന്റനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ചിലത് പറയാനുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡൊമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ വാനോളം പുകഴ്ത്തുകയാണ് ജയലളിത. ഹിലരി സ്ത്രീകള്‍ക്ക് മാതൃകയാണെന്ന് അവര്‍ക്ക് എഴുതിയ കത്തില്‍ ജയലളിത പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന നിലയില്‍ ഹിലരി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ജയലളിത പറഞ്ഞു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയത് തനെന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ജയലളിത പ്രശംസിച്ചു.
ലോകമെങ്ങും വനിതാ ശാക്തീകരണത്തിന്റെ മുഖമാകാന്‍ ഹിലരിക്ക് കഴിഞ്ഞുവെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു. 2011 ജൂലൈയില്‍ ഹിലരി തമിഴ്‌നാട് സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചതും ജയ അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല