1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2017

സ്വന്തം ലേഖകന്‍: ജയലളിതയുടെ ‘മകന്‍’ അറസ്റ്റില്‍, നടപടി വ്യാജരേഖകള്‍ ചമച്ച് കോടതിയെ പറ്റിക്കാന്‍ ശ്രമിച്ചതിന്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അമ്മയാണെന്ന അവകാശവാദവുമായെത്തിയ 28 വയസുകാരനായ കൃഷ്ണമൂര്‍ത്തിയെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. ജയലളിത തന്റെ അമ്മയാണെന്നും പോയസ് ഗാര്‍ഡനടക്കം ജയലളിതയുടെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് കൃഷ്ണമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് വ്യാജരേഖകളും ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. കൃഷ്ണമൂര്‍ത്തിയുടെ ഹര്‍ജി പരിഗണിക്കവെ നേരത്തേ തന്നെ ജഡ്ജി ഇയാളെ താക്കീത് ചെയ്തിരുന്നു. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജയിലിലടക്കും എന്ന് ജഡ്ജി പറഞ്ഞിരുന്നു. എന്നാല്‍ പീന്നിട് കൂടുതല്‍ വ്യാജരേഖകള്‍ ഹാജരാക്കിയതോടെയാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ജയലളിതയുടെയും തെലുങ്ക് നടന്‍ ശോബന്‍ ബാബുവിന്റെയും മകനെന്ന അവകാശവാദവുമായാണ് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത്.

ചില രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ദത്തെടുത്ത രേഖയും ഉണ്ടായിരുന്നു. ജയലളിതയുടെ മകനാണ് താനെന്നും ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളുടെയും അവകാശി താനാണെന്നും കൃഷ്ണമൂര്‍ത്തി കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മാത്രമല്ല ജയലളിതയുടെ കുടുംബാംഗങ്ങളില്‍നിന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയില്‍നിന്നും തനിക്ക് ഭീഷണി ഉണ്ടാകുമെന്നു ഭയക്കുന്നതായും അതിനാല്‍ തനിക്ക് സുരക്ഷ ഒരുക്കാന്‍ ഡിജിപിയോട് കോടതി നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

1985 ലാണ് താന്‍ ജനിച്ചതെന്നും ഒരു വര്‍ഷത്തിനുശേഷം ഇ റോഡിലെ ഒരു കുടുംബം ദത്തെടുത്തുവെന്നാണ് യുവാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന വസന്തമണിയാണ് തന്നെ ദത്തെടുത്തത്. ദത്തെടുക്കലിന്റെ രേഖകളും ഫോട്ടോകളും തന്റെ പക്കലുണ്ട്. രേഖകളില്‍ ജയലളിതയുടെയും ശോബന്‍ ബാബുവിന്റെയും ഒപ്പുണ്ട്. സാക്ഷിയായി എംജിആറിന്റെ ഒപ്പുണ്ടെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.

രേഖകളില്‍ ഒപ്പിട്ടുവെന്നു പറയുന്ന സമയത്ത് എംജിആറിനു കൈ അനയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ രേഖകളില്‍ ഒപ്പിട്ടതായിട്ടാണ് കാണിക്കുന്നത്. ഇതില്‍നിന്നുതന്നെ യുവാവ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതെന്നു വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.