1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2016

സ്വന്തം ലേഖകന്‍: ജയലളിതക്ക് മരുന്നു മാറി നല്‍കിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ഇമെയില്‍. ആശുപത്രി വാസത്തിന് മുന്‍പ് ജെ. ജയലളിതയ്ക്ക് മരുന്നുകള്‍ മാറി നല്‍കിയെന്ന് എന്‍.ഡി.ടി.വിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് വെളിപ്പെടുത്തിയത്.

സെപ്റ്റംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നതെന്ന് ബര്‍ഖ ദത്ത് പറയുന്നു. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയിന്റെ ഉള്ളടക്കം. അപ്പോളോ ആശുപത്രി മേധാവികളായ റെഡ്ഡി സഹോദരിമാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ജയയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന വിവരം ലഭിച്ചതെന്നും ബര്‍ഖാ ദത്ത് വെളിപ്പെടുത്തുന്നു.

അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി. റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായാണ് ബര്‍ഖ സംസാരിച്ചത്. സ്വകാര്യ സംഭാഷണത്തില്‍ പങ്കുവച്ച വിവരങ്ങളാണ് ഇവയെന്നും ബര്‍ഖ കൂട്ടിച്ചേര്‍ക്കുന്നു. ബര്‍ഖ ദത്തിന്റെ ഇമെയില്‍ ലഭിച്ചതായി എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

അതേസമയം ഈ മെയില്‍ ചോര്‍ന്നതിനോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി സഹസ്ഥാപകന്‍ പ്രണോയ് റോയ് അടക്കമുള്ള പ്രമുഖര്‍ തയ്യാറായിയില്ല.
ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഡിസംബര്‍ 5 ന് വൈകിട്ട് 11.30 ന് ആണ് ജയലളിതയുടെ മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. എന്നാല്‍ ജയ ഡിസംബര്‍ 5 ന് മുന്‍പ് മരിച്ചതായി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.