1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2012

അമല പോള്‍ ഇന്ന് തമിഴിലും തെലുങ്കിലും താരറാണിയാണ്. ‘കാതലില്‍ സൊതപ്പുവത് എപ്പടി’ എന്ന സിനിമ വന്‍ ഹിറ്റായതോടെ തമിഴില്‍ ഒന്നാം നിരയിലെത്തി അമല. ഈ സിനിമയുടെ തെലുങ്ക് പതിപ്പായ ‘ലവ് ഫെയിലിയര്‍’ സൂപ്പര്‍ഹിറ്റായി. അതോടെ തെലുങ്കിനും അമല പോള്‍ പ്രിയപ്പെട്ടവളായി.

എന്തായാലും അമല പോള്‍ തന്‍റെ പ്രതിഫലത്തില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയം രവിയുടെ നായികയാകാന്‍ അമല പോള്‍ വാങ്ങിയത് 80 ലക്ഷം രൂപയാണ്. ഈ സിനിമ തമിഴ് – തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

അധികം താമസിക്കാതെ അമല പോളും ഒരു കോടി ക്ലബില്‍ അംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയന്‍‌താര, അനുഷ്ക ഷെട്ടി, ത്രിഷ, ഇല്യാന തുടങ്ങിയവരാണ് തെന്നിന്ത്യയില്‍ ഒരുകോടിയിലേറെ പ്രതിഫലം പറ്റുന്ന നായികമാര്‍. പ്രണയപരാജയത്തെ തുടര്‍ന്ന് സിനിമയിലേക്ക് മടങ്ങിവന്ന നയന്‍‌താര ആറുകോടി രൂപയ്ക്കാണ് നാലു ചിത്രങ്ങളിലേക്ക് കരാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.