ലണ്ടന്‍: നടന് ജയന്റെ ആരാധകര്‍ ബര്‍മിങ്ങ്ഹാമില്‍ തുടങ്ങിയ ജയന്‍സ് ക്ളബ്ബ് ഓഫ് ബര്‍മിങ്ഹാമിന് (ജെസിബി) ഷെല്‍ഡണ്‍ ഹാളില്‍ ഗംഭീരതുടക്കം. യുകെയില്‍ ആദ്യമായി തുടക്കംകുറിച്ച ജയന് സംഗമം 2011 ക്ളബ്ബ് അംഗങ്ങളുടെ കൂട്ടായ്മയും സഹകരണവും കൊണ്ട് ഒരു വേറിട്ട അനുഭവമായിരുന്നു. ജയന്റെ 31-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് 5 മണിക്ക് കലാപരിപാടികള്‍ ആരംഭിച്ചു. 1970 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വേഷഭൂഷാദികളും കലാപരിപാടികളും ആസ്വാദകരില്‍ ഗൃഹാതുരത്വം ഉണര്‍ത്തി. ക്ളബ്ബിലെ കുടുംബാംഗങ്ങളെ വേദിയില്‍ വിളിച്ച് പരിചയപ്പെടുത്തി.
ക്ളബ്ബിന്റെ ഭാവിപരിപാടികള്‍:
1. അംഗങ്ങളുടെ ഇടയില്‍ കൂട്ടായ്മയും സഹകരണവും വളര്‍ത്തുക
2. സ്റുഡന്റ് വിസക്കാരുടെ സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ പഠിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുക
3. അംഗങ്ങള്‍ എല്ലാവരും ബ്ളഡ് ഡോനേഷനിലും ഓര്‍ഗന്‍ ഡൊനേഷനിലും പേര് രജിസ്റര്‍ ചെയ്യുക
4. അംഗങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നിവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല