സ്വന്തം ലേഖകൻ: ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്‍ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു
ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമോ എന്നാണ് പേര്. സംസ്‍കൃതത്തിലാണ് ചിത്രം. മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗദ്ധരും ചിത്രത്തിന്റെ ഭാഗമാകും. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ്നാട്ടിലെ എസ്. ലോകനാഥനാണ് ക്യാമറാമാന്‍.
സംഗീതജ്ഞന്‍ അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരും ജയറാമിനൊപ്പം വേഷമിടുന്നു. കുചേലനെപ്പറ്റിയുള്ള സിനിമ പുറത്തിറക്കണമെന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് വിജീഷ് മണി പറയുന്നു. വെറും 51 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ ‘വിശ്വഗുരു’, ഇരുള ഗോത്രഭാഷയിലുള്ള ‘നേതാജി’ എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല