സ്വന്തം ലേഖകൻ: കുടംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. ഇന്ന് ജയറാമിന്റെ 56ാം ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മുമ്പ് നിരവധി പേരുടെ അഭിമുഖം ചെയ്ത എ.വി.എം ഉണ്ണിയാണ് ജയറാമിന്റെയും അഭിമുഖവും ചെയ്തത്. മിമിക്രി വേദിയില്‍ നിന്ന് സിനിമയില്‍ എത്തിയ ജയറാം 1988 ല്‍ ഒരു ഗള്‍ഫ് ഷോക്കിടെ നല്‍കിയ അഭിമുഖമാണിത്.
സിനിമയില്‍ എത്തുന്നതിനും മുമ്പ് നല്‍കിയ ഈ അഭിമുഖത്തില്‍ തന്റെ അഭിനയ മോഹത്തെ കുറിച്ചും മിമിക്രിയെ കുറിച്ചും കലാഭവനെ കുറിച്ചുമെല്ലാം ജയറാം പറയുന്നുണ്ട്.
ജയറാം എന്നല്ലേ പേര്..എന്ന് ചോദിച്ചുകൊണ്ടാണ് അഭിമുഖം തുടങ്ങുന്നത്. മിമിക്രിയെ കുറിച്ചുള്ള ചോദ്യത്തിന് ചെറുപ്പം മുതല്‍ക്കേ, നാല് വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നെന്നാണ് ജയറാം പറയുന്നത്. അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടെയാണ് മിമിക്രിയുടെ തുടക്കമെന്നും ജയറാം പറയുന്നു.
സിനിമാ ഓഫറുകള്‍ കിട്ടിയോ എന്ന ചോദ്യത്തിന് സ്റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കുമെന്നും എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ലെന്നും താരം പറയുന്നു.
ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ചെന്നുകഴിയുമ്പോള്‍ ഏത് ജയറാം അറിയില്ല എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം. ഒന്നും പറയാനൊക്കില്ല എന്നാണ് ജയറാം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല