1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2017

സ്വന്തം ലേഖകന്‍: പതിവു തെറ്റിച്ചില്ല, തിരുവോണ നാളില്‍ ഓണക്കോടിയുമായി ദിലീപിനെ കാണാന്‍ ജയറാം ആലുവ സബ് ജയിലില്‍. യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി. ജാമ്യപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാമും എത്തിയത്.

എല്ലാ വര്‍ഷവും ദിലീപിന് ജയറാം ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും അതിനാലാണ് ഓണ നാളില്‍ത്തന്നെ എത്തിയതെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മുക്കാല്‍ മണിക്കൂര്‍ ജയിലില്‍ ദിലീപിനൊപ്പം പങ്കിട്ടതിനു ശേഷമാണ് ജയറാം മടങ്ങിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും പിന്നീട് ജയറാം വ്യക്തമാക്കി.

ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലില്‍ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.