ബ്യൂട്ടിഫുള്‍ നേടുന്ന അഭൂതപൂര്‍വമായ വിജയാഘോഷത്തില്‍ പങ്കാളിയാവാന്‍ ജയസൂര്യയുടെ വീട്ടില്‍ പുതിയൊരു അതിഥി കൂടി. ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കും ഒരു പെണ്‍ കുഞ്ഞു പിറന്നതാണ് വിശേഷം.
2004ല്‍ വിവാഹി തരായ ജയന്റെയും സരിതയുടേയും മൂത്ത മകന്‍ അദൈ്വത് ആണ്. സിനിമകളുടെ വിജയവും കുഞ്ഞുപിറന്നതുമൊക്കെ നോക്കുമ്പോള്‍ 2011 ജയസൂര്യയ്ക്ക് ഭാഗ്യവര്‍ഷമായിരുന്നുവെന്ന് പറയാം.
ഫോണ്‍-ഇന്‍ പ്രോഗ്രാമിലൂടെ സരിതയെ പരിചയപ്പെട്ട്, പ്രണയിച്ച്, വിവാഹിതരായ ശേഷമാണ് തന്റെ ഭാഗ്യനക്ഷത്രം ഉദിച്ചതെന്ന് ജയന്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ചിത്രങ്ങളുടെ ഭാഗമാകുമ്പോഴും കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിച്ച മറ്റു യുവതാരങ്ങളില്‍ നിന്ന് വേറിട്ട പാതയിലൂടെ സഞ്ചരിയ്ക്കുകയാണ് ജയസൂര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല