ഹാസ്യത്തിന് പ്രാമുഖ്യം നല്‍കിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായ പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സ്വപ്‌നക്കൂട്, ക്‌ളാസ് മേറ്റ്‌സ്, ചോക്‌ളേറ്റ്, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം, ഹാസ്യത്തിന്റെ മേമ്പൊടിയുള്ള കഥാപാത്രങ്ങളെയാണ് ജയസൂര്യ അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് ഇഷ്‌ടം കരുത്തുറ്റ കഥാപാത്രങ്ങളെയാണെന്ന് ജയസൂര്യ പറയുന്നു.
തമാശരംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു നടനെന്ന നിലയില്‍ ഒട്ടും ആത്‌മസംതൃപ്‌തി ലഭിക്കാറില്ലെന്നും ജയസൂര്യ പറയുന്നു. അഭിനയസാധ്യതയുള്ള ശക്‌തമായ വേഷങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍, പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച പ്രോല്‍സാഹനം ലഭിക്കുന്നില്ലെന്നും ജയസൂര്യ പരിഭവപ്പെടുന്നു.
ബ്യൂട്ടിഫുള്‍, കോക്ക്‌ടെയ്‌ല്‍, ദി ട്രെയിന്‍, റോബിന്‍ഹുഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. തമിഴിലായിരുന്നു അത് ചെയ്‌തിരുന്നതെങ്കില്‍ കൂറെക്കൂടി പ്രേക്ഷകപ്രീതി കൈവരിക്കാമായിരുന്നുവെന്നും ജയസൂര്യ വിലയിരുത്തുന്നു. കാര്യം ഇതൊക്കെയാണെങ്കിലും കരുത്തുറ്റ വേഷങ്ങള്‍ക്ക് വേണ്ടി ഹാസ്യ റോളുകള്‍ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്‌താല്‍ ഈ ഫീല്‍ഡില്‍ നിന്ന് തന്നെ ഔട്ടാകുമെന്നും ജയസൂര്യ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല