ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി ഡോ. ജയ്‌മിനി ഭഗവതി ചുമതലയേറ്റു. 1976 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്‌ഥനായ അദ്ദേഹം കഴിഞ്ഞ 27 നാണു ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ നളിന്‍ സൂരിക്കു പകരമാണിത്. ഇന്ത്യാ ഹൌസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി. സാമ്പത്തിക വിദഗ്ധനും മുതിര്‍ന്ന നയതന്ത്രജ്ഞനുമാണ്.
യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം, ലെക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സ്‌ഥാനപതിയായിരുന്നു. ഊര്‍ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ധനകാര്യത്തില്‍ ഡോക്‌ടറേറ്റും നേടിയിട്ടുള്ള അദ്ദേഹം ലോകബാങ്കിലും കേന്ദ്ര ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങളിലും ഉന്നത സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല