സ്വന്തം ലേഖകൻ: ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം. ഏപ്രിൽ14, മെയ് 17 തീയതികളിലെ കൊച്ചി സർവിസുകൾ റദ്ദാക്കി. തൊട്ടടുത്ത ദിവസങ്ങളിലെ കൊച്ചി കുവൈത്ത് ഷെഡ്യൂളുകളിലും മാറ്റമുണ്ട്. സർവിസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്ന് വൈകീട്ട് 6.40നാണ് വിമാനം പുറപ്പെട്ടിരുന്നത്.
അതിനിടെ ജിസിസി രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏകീകൃത ബയോമെട്രിക് രജിസ്ട്രേഷൻ നടപ്പാക്കാനുളള സംവിധാനം പുരോഗമിക്കുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാകാത്ത പ്രവാസികൾക്ക് കുവൈത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമോ എന്നത് തന്നെയാണ്.
ജൂണ്‍ ഒന്നിനുള്ളിൽ രാജ്യത്തെ പൗരന്മാരും പ്രവാസികളും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു കുവൈത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
രജിസ്ട്രേഷൻ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെയാണ് രജിസ്ട്രേഷൻ പൂർത്തിയാകാത്ത പ്രവാസികൾക്ക് മടങ്ങിവരാമെന്ന വിശദീകരണവുമായി കുവൈത്ത് അധികൃതർ രംഗത്തെത്തിയത്. ജൂൺ ഒന്നിനുശേഷം പ്രവാസികൾക്ക് മടങ്ങിവരാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘അറബ് ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല