ജയന്‍സ് ക്ലബ് ബര്‍മിംഗ്ഹാമിന്റെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ അതിഗംഭീരമായി ഷെല്‍ഡോണ്‍ ഹാള്‍ വച്ച് 21 ന് നടത്തപ്പെട്ടു. പ്രാര്‍ഥനാ ഗാനത്തോടെ നാല് മണിക്ക് പരിപാടികള്‍ ആരംഭിച്ചു. എല്ലാ കുട്ടികള്‍ക്കും നിത്യാ മേനോന്‍ ഒരുക്കിയ വിഷുക്കണിയും തുടര്‍ന്നുള്ള കൈനീട്ടവും ഒരു നവ്യാനുഭവമായി. എല്ലാ കുട്ടികളും പങ്കെടുത്ത ഫാന്‍സി ഡ്രസ്സ് പരേഡ് കാണികളുടെ കണ്ണുകള്‍ക്ക് വിരുന്നായി.
ഹാളില്‍ ഒരുക്കിയ നാടന്‍ തട്ടുകട ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. ക്ലബ് അംഗങ്ങളുടെ അനേകം കലാപരിപാടികള്‍ അരങ്ങേറി. പുരുഷന്മാരുടെ ഒപ്പന, സ്ത്രീകളുടെ പരമ്പരാഗത വേഷഭൂഷാദികളിലുള്ള നൃത്തം, കുട്ടികളുടെ ഈസ്റ്റര്‍ സന്ദേശ നൃത്തം തുടങ്ങിയവ മത സൌഹാര്‍ദം വിളിച്ചോതി.
എല്ലാ ക്ലബ് അംഗങ്ങളും പരമ്പരാഗത കേരളീയ വേഷത്തിലാണ് എത്തിയത്. വിഭവസമൃദ്ധമായ നാല് കോഴ്സ് സദ്യയും ഉണ്ടായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ദേശീയ ഗാനത്തോട് കൂടി ആഘോഷങ്ങള്‍ സമാപിച്ചപ്പോഴേക്കും ക്ലബ് അംഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും കുട്ടികള്‍ക്ക് കേരളീയ രീതികളോട് ഉള്ള താലപ്പര്യം വര്‍ദ്ധിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല