സ്വന്തം ലേഖകന്‍: ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര് കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര് മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേര് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈദ്യുതിവാര്ത്താനിമയ ബന്ധങ്ങള്‍ക്ക് പുറമേ ഗതാഗതവും താറുമാറായിരിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച ആഞ്ഞടിച്ച ജെബി ചുഴലിക്കാറ്റില്‍ കനത്ത നഷ്ടമാണ് ജപ്പാനുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ ജെബി ജപ്പാനില്‍ കാല്‍നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല