സ്വന്തം ലേഖകന്‍: കോഴിക്കോട്, ജിദ്ദ മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സൗദി എയര്‍ലൈന്‍സ്. അടുത്ത മാസം അഞ്ചു മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കും. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികള്‍ക്ക് ടിക്കറ്റ് ക്ഷാമം നേരിടുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വീസുകള്‍.
നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണുള്ളത്. ഇതിനു പുറമെ അടുത്ത മാസം അഞ്ച് മുതല്‍ രണ്ട് സര്‍വീസുകള്‍ കൂടി അധികമായി ആരംഭിക്കും. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് അധിക സര്‍വീസുകള്‍. ഇതോടെ വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും ജിദ്ദകോഴിക്കോട് സര്‍വീസുകള്‍ ഉണ്ടാവും.
വ്യാഴാഴ്ച പുലര്‍ച്ചെ 2:15നും 3:15നുമായി രണ്ടു സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നുമുണ്ടാവും. ഈ വിമാനങ്ങള്‍ രാവിടെ 11:50നും ഉച്ചക്ക് 1:10നുമായിരിക്കും കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പുറപ്പെടുക. സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് ജിദ്ദ കോഴിക്കോട് റൂട്ടില്‍ ഭൂരിഭാഗം സീറ്റുകളിലും ഉംറ തീര്‍ത്ഥാടകരാണ് യാത്ര ചെയ്യുന്നത്.
അതിനാല്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ എടുക്കേണ്ട സാഹചര്യമാണുള്ളത്. ഈ റൂട്ടില്‍ അധിക സര്‍വീസുകള്‍ അനുവദിക്കണമെന്ന് എയര്‍ലൈന്‍സ് അധികൃതരോട് വിവിധ കോണുകളില്‍ നിന്നും ആവശ്യം ശക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല