![](https://www.nrimalayalee.com/wp-content/uploads/2022/05/Jeddah-Indian-Consulate-Single-Window-Expat-Women.jpg)
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യൻ വനിതകൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഏകജാലക സംവിധാനം ആരംഭിക്കുന്നു.
നിർഭയ എന്നു പേരിട്ട പദ്ധതിയിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകും. വനിതകളുടെ ഏതു പ്രശ്നങ്ങളും 053 6209704 ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് അറിയിച്ചാൽ നടപടി ഉണ്ടാകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ഇതു സംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഉർദു, തമിഴ് ഭാഷകളിൽ സമൂഹമാധ്യമ പേജിൽ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല