1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2023

സ്വന്തം ലേഖകൻ: നഗരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് കണക്കിലെടുത്ത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർണമായും തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെ അറിയിച്ചത് പ്രകാരം നാളെ മുതൽ സ്‌കൂളിൽ പഠനം ആരംഭിക്കും.

കെ.ജി ക്ലാസുകൾ പൂർണമായും ഈ മാസം 31ന് മാത്രമേ ആരംഭിക്കൂ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപനം നാളെ മുതൽ ഈ മാസം 31 വരെ ഓൺലൈനിൽ ആയിരിക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ അറിയിച്ചു.

അതേസമയം രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 18.8 ലക്ഷമായി ഉയര്‍ന്നതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍. സൗദിയിലെ മൊത്തം ജനസംഖ്യയില്‍ 41.5 ശതമാനം വിദേശികളാണ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 3.22 കോടി ജനങ്ങളാണ് രാജ്യത്ത് അധിവസിക്കുന്നത്. ഇവരില്‍ 1.34 കോടി പേര്‍ വിദേശികളാണ്.

സൗദി അറേബ്യയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബംഗ്ലാദേശികളാണ്. ആകെ പ്രവാസികളുടെ 15.08 ശതമാനം. 21 ലക്ഷം ബംഗ്ലാദേശി പൗരന്മാര്‍ സൗദിയില്‍ ജോലിചെയ്യുന്നുവെന്നാണ് കണക്ക്. ഇന്ത്യ കഴിഞ്ഞാല്‍ 18.1 ലക്ഷവുമായി പാക്കിസ്ഥാനികളാണ് മൂന്നാംസ്ഥാനത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.