1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: സൗദിയിലെ ജിദ്ദയിലും മദീനയിലും ഇസ്ലാമിക് ഭീകരര്‍ക്കായി തെരച്ചില്‍, ഭീകര ബന്ധമുള്ള നിരവധി പേര്‍ പിടിയിലായതായി സൂചന. ജിദ്ദയിലെ ഹറാസാത്തിന് സമീപമുള്ള അല്‍മഹാമീദ് മേഖലയിലും മദീനയിലെ അല്‍ റിബ്വ മേഖലയിലും ശനിയാഴ്ച പുലര്‍ച്ചെ സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലിലാണ് ഐഎസ് ഭീകരരുമായി ബന്ധം പുലര്‍ത്തുന്ന നിരവധി പേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്.

ജിദ്ദയിലെ അല്‍ മഹാമീദ് ഹറാസാത്ത് മേഖലയുടെ എതിര്‍ദിശയില്‍ ആഴ്ചകള്‍ക്കു മുന്‍പ് സുരക്ഷാ വിഭാഗം ഭീകരവേട്ട നടത്തിയിരുന്നു. പരിശോധനക്കിടെ രണ്ടു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. അല്‍ മഹാമീദ് ഏരിയയിലെ താമസക്കാരുടെ സുരക്ഷയ്ക്കായി സൈന്യം നിലയുറപ്പിച്ച് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം വളഞ്ഞിരുന്നു. ഭീകരരും സുരക്ഷാ വിഭാഗവും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐ.എസുമായി ബന്ധമുള്ള ഭീകരര്‍ ആണ് കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ദ്രുതകര്‍മ്മ സേന ഏതാനും ചില ഭീകരരെ പിടികൂടിയിട്ടുമുണ്ട്. മദീനയിലെ അല്‍ റിബ്വ ഏരിയയിലും സുരക്ഷാ വിഭാഗം ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം വളയുകയും ഉപരോധിക്കുകയും ചെയ്തു. മദീനയില്‍ പരസ്പരം വെടിവെപ്പോ മറ്റു അക്രമ പ്രവര്‍ത്തങ്ങളോ നടന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ല.

രണ്ട് സംഭവത്തെ കുറിച്ചും വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.