1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2023

സ്വന്തം ലേഖകൻ: സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപറായ റോഷൻ ഗ്രൂപ്പാണ് ജിദ്ദയിൽ പുതിയ നഗരം കൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘മറാഫി’ എന്ന പേരിലാണ് ഈ നഗരം നിർമ്മിക്കുന്നത്. ജിദ്ദയുടെ വടക്കുഭാഗത്തായി നിർമിക്കുന്ന ഈ നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. വലിയ സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്ന തരത്തിലാണ് ഈ നഗരങ്ങൾ സൃഷ്ട്ടിക്കുന്നത്.

കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട രീതിയിലായിരുന്നു ഈ നഗരം നിർമ്മിക്കുന്നത്. 11 കിലോമീറ്റർ വലിപ്പത്തിലായിരിക്കും നഗരം നിർമ്മിക്കുന്നത്. 1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് നഗരത്തിന്റെ പ്ലാൻ. 11 കിലോമീറ്ററോളം ദൈർഘ്യമുള്ള വെള്ളം ഒഴുകുന്ന കൃത്രിമ കനാൽ സൃഷ്ടിച്ച് അതിന്റെ കരയിലായിരിക്കും നഗരം പണിയുക. ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പൊതു, വിനോദ, പാർപ്പിട കെട്ടിടങ്ങൾ പദ്ധതിക്ക് കീഴിലുണ്ടാകും. സൗദിയിലെ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമ ജല കനാലായിരിക്കും ഇത്. ഷിക്കാഗോ, സ്റ്റോക്ക്‌ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്ക് തുല്യമായിരിക്കുന്ന രീതിയിലാണ് നിർമ്മാണം. കനാൽ നിർമ്മിക്കുന്നതോടെ സമുദ്ര പരിസ്ഥിതി ഈ നഗരത്തിന്റെ ഭാഗമായിരിക്കും. രണ്ട് വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ കനാൽ നിർമ്മിച്ചിരിക്കുന്നത്. വളരെ മനേഹരമായ രീതിയിലാണ് ഈ നഗരം ഒരുക്കിയിരിക്കുന്നത്.

താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന തരത്തിലാണ് ഈ നഗരം ഒരുക്കിയിരിക്കുന്നത്. താമസ, വാണിജ്യ, വിനോദ സ്ഥലങ്ങൾ കൊണ്ട് സജ്ജീകരിക്കുന്ന ഒരു പുതിയ നഗരം തന്നെയായിരിക്കും ഇവിടെ ഒരുങ്ങുന്നത്. ജിദ്ദ നഗരത്തിന്റെ പദവി ഉയർത്താൻ ഇതിലൂടെ സാധിക്കും. ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ജിദ്ദയുടെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുന്ന തരത്തിലാണ് ജിദ്ദയിൽ ഈ പുതിയ നഗരം ഒരുക്കുന്നത്. വാട്ടർ ടാക്സികൾ, ബസ് സർസിസുകൾ, മെട്രോ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് വിമാനത്താവളം എന്നിവയുമായി നേരിട്ട് കനാലിനാൽ ചുറ്റപ്പെട്ട ‘മറാഫി’ നഗരത്തെ ബന്ധിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.