
സ്വന്തം ലേഖകൻ: ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെയുള്ള സര്‍വ്വീസുകളാണ് മാറ്റുന്നത്. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക.
ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിരവധി സര്‍വ്വീസുകള്‍ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. അടുത്ത മാസം മുന്നിന് മൂന്നാം ഘട്ടം ആരംഭിക്കുന്നതോടെ ഏതന്‍സ്, റോം, ഫ്രാങ്ക്ഫര്‍ട്ട്, ജനീവ, മ്യൂണിച്ച്, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലില്‍ നിന്നാകും.
അടുത്ത മാസം തന്നെ പകുതിയോടെ ആരംഭിക്കുന്ന നാലാം ഘട്ടത്തില്‍ ദമ്മാം, അല്‍ ഖസീം, കയ്‌റോ, ഖാര്‍ത്തൂം, കുവൈത്ത്, നെയ്‌റോബി, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും മാറും. കോഴിക്കോടും, കൊച്ചിയും ഉള്‍പ്പെടെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, ഇസ്തംബൂള്‍, അങ്കാറ, തുനീസ്, ലഖ്‌നൗ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഡിസംബര്‍ 10ന് അഞ്ചാം ഘട്ടിലാണ് പുതിയ ടെര്‍മിനലില്‍ എത്തുക.
ഡിസംബര്‍ 20 മുതല്‍ സൗദിയയുടെ ബാക്കിയുള്ള മുഴുവന്‍ സര്‍വ്വീസുകളും മാറ്റും. സൗദിയിലെ മറ്റു വിമാന കമ്പനികളുടെ സര്‍വ്വീസുകള്‍ ഈ വര്‍ഷാവസാനത്തോടെയും, വിദേശ വിമാനകമ്പനികളുടെ സര്‍വ്വീസുകള്‍ അടുത്ത വര്‍ഷം ആദ്യപാദത്തോടെയും പുതിയ ടെര്‍മിനലിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല